വാതാലയേശാ നിൻ
ഗുരുവായൂര്‍ നിവേദ്യം
Vathalayesha Nin (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 04:14:10.

വാതാലയേശാ നിൻ അണിവാകച്ചാർത്തിനു
കളഭമരയ്ക്കുന്നു പൂന്തെന്നൽ
നെഞ്ചിൽ ഒരു ജന്മ സുഗന്ധവും ചൂടി
അമ്പലം ചുറ്റുന്നു കുളിർതെന്നൽ
(വാതാലയേശാ നിൻ…)

പൂജയ്ക്കെടുക്കാത്ത വനപുഷ്പ നൊമ്പരം
നീ മാത്രമറിയുന്നു കൃഷ്ണാ
അതിനുള്ളിലുണരുന്ന ഭക്തി സുഗന്ധത്തെ
നീ മാത്രം നുകരുന്നു കൃഷ്ണാ
നിന്റെയീ കുളിർകാറ്റുമറിയുന്നു കൃഷ്ണാ
(വാതാലയേശാ നിൻ…)

നാവിനെ നാരായമാക്കുന്ന നിസ്വന്റെ
കഥയറിയുന്നു നീ കൃഷ്ണാ
അറിയാതെ പഴി വാങ്ങും പരിശുദ്ധ ഹൃദയങ്ങളി
നീ മാത്രം കാണുന്നു കൃഷ്ണാ
നിന്റെയീ കുളിർതെന്നലറിയുന്നു കൃഷ്ണാ
(വാതാലയേശാ നിൻ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts