ഒരുകോടി സൂര്യപ്രഭ
ഗുരുവായൂര്‍ നിവേദ്യം
Orukodi Sooryaprabha (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 17:57:08.
 
ഒരു കോടി സൂര്യപ്രഭാപൂരമൊഴുകുന്ന ഗുരുവായൂരമ്പലനടയില്‍ (2)
അമൃതനിഷ്യന്തിയാം ശ്രീകൃഷ്ണഗീതങ്ങള്‍
അലകളിളക്കുന്ന നടയില്‍ നില്‍ക്കും
അടിയനൊരേകാന്ത പഥികന്‍
(ഒരു കോടി )

ഹരിനാമകീര്‍ത്തനം ഒരു മാത്ര ഉരുവിടും പരകോടി ഭക്തര്‍ക്കും മനസ്സില്‍ (2)
വിരിയുന്ന വേദാന്തപ്പൊരുളാകും കണ്ണാ നീ തരുമോ എനിക്കിറ്റു പാല്‍മധുരം
എന്നില്‍ ചൊരിയുമോ അറിവിന്റെ ഗീതാമൃതം
(ഒരു കോടി )

ശനിദോഷം നിറയുന്ന വഴികളില്‍ ഞാന്‍ എത്ര ശയനപ്രദക്ഷിണം ചെയ്തു (2)
സൃതജനപാലകനാകും മുകുന്ദാ നീ ശ്രേയസ്സുമായുസ്സും നല്‍കേണമേ
കണ്ണാ വീഥിയില്‍ ഗുരുനാഥനാകേണമേ
(ഒരു കോടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts