കാറ്റിന്റെ ചുണ്ടിലും
ഗുരുവായൂര്‍ നിവേദ്യം
Kattinte Chundilum (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:46:01.

കാറ്റിന്റെ ചുണ്ടിലും കീർത്തനം
കടലിന്റെ തിരയിലും കീർത്തനം (2)
പൂവിലും പുൽക്കൊടി തുമ്പിലും
ഗുരുവായൂർ കണ്ണന്റെ തിരുനാമ സങ്കീർത്തനം (2)
നാരായണാ ഹരിനാരായണാ
നാരായണാ കൃഷ്ണാ നാരായണാ

എങ്ങും എവിടെയും എല്ലാ മനസ്സിലും
എന്നും മുഴങ്ങുന്നു ഭജഗോവിന്ദം (2)
കല്പാന്ത സത്യമായ് സുസ്നേഹ ഗീതമായ്
നില്പൂ മഹാവിഷ്ണു സഹസ്രനാമം (2)
നാരായണാ വിഷ്ണുനാരായണാ
നാരായണാ രാമനാരായണാ
(കാറ്റിന്റെ ചുണ്ടിലും..)

നാരയണക്കിളി നാവോറു പാടുന്നു
ശ്രുതിശുദ്ധമായ് ഹരിനാരായണാ (2)
പ്രകൃതി തൻ നാദമാം പ്രണവ മന്ത്രാക്ഷരം
പുലരിയിൽ ഭൂപാള രാഗമായ്
നാരായണാ സത്യ നാരായണാ
നാരായണാ മുക്തി നാരായണാ
(കാറ്റിന്റെ ചുണ്ടിലും..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts