മഴവില്ലിന്‍ അഴകുള്ള
നെഞ്ചില്‍ കുളിര്‍പരന്നോളേ
Mazhavillin Azhakulla (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:05:33.

മഴവില്ലിൻ അഴകുള്ളെൻ സഫിയാ
എൻ മനമാകെ നിറയെ നിൻ ഇശലായ്
കവിളത്തൊരു മുത്ത് കനവിൽ ഹുറുമത്ത്
ഒരുനാളിവനൊത്ത് വരുമോ അരികത്ത്
ഇളമാൻ മിഴിയാണോ പൈങ്കിളിയേ സഫിയാ
വിരിയും പൂങ്കാവിൽ പുതുപ്പെണ്ണോ സഫിയാ നീ
വിരിയും പൂങ്കാവിൽ പുതുപ്പെണ്ണോ സഫിയാ
(മഴവില്ലിൻ അഴകുള്ളെൻ…)

മഴയിൽ അന്നാ പുഴയിൽ
തുഴയും തോണിയിൽ നമ്മൾ സഫിയാ
കുളിർമ്മയിൽ കുട ചൂടിയില്ലേ
വെയിലിൽ കാണാക്കുയിലിൻ
കളമൊഴി പോലെയല്ലേ സഫിയാ
കാതിൽ കഥയൊന്നു മൂളിയില്ലേ സഫിയാ
ഇഷ്കത്തൊരു മാരൻ ഞാനല്ലേ സഫിയാ
ഇരുമനവും ഒന്നായ് മാറില്ലേ സഫിയാ
ചെല്ലക്കാറ്റിൻ ചേലാണു നീ
പാലഞ്ചും പുന്നാരപ്പൂവു നീ
(മഴവില്ലിൻ അഴകുള്ളെൻ…)

വഴിയിൽ വർണ്ണച്ചിറകിൽ
ചൊടിയിൽ താളമായ് വരുമോ
സഫിയാ തരിവള കിലുക്കി നീ വരുമോ
മുടിയിൽ കാർമുടിയിൽ
മലർ മുല്ല വിരിയുമോ സഫിയാ
മടിയിൽ പിരിശപ്പൂമെത്തയുണ്ടോ സഫിയാ
ഇനിയെന്നും ഇണയായ് മാറില്ലേ സഫിയാ
സ്നേഹത്തിരയിൽ നീയലിയില്ലേ സഫിയാ
മൊഞ്ചേറും മന്ദാരപ്പൂവു നീ
മധുവൂറും ഇമ്പക്കനിയാണു നീ
(മഴവില്ലിൻ അഴകുള്ളെൻ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts