ഗം ഗണപതിയുടെ
എല്ലാമെല്ലാം അയ്യപ്പന്‍
Gam Ganapathiyude (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:23:45.

ഗം ഗണപതിയുടെ സോദരനേ
മംഗളരൂപാ അയ്യപ്പാ
അടിയങ്ങൾക്കഭയം നീയല്ലോ
അഖിലാണ്ഡം വാഴുന്നോനല്ലോ
(ഗം ഗണപതിയുടെ…)

മോഹിനിയുടെ പ്രിയസുതനല്ലോ
മോഹമകറ്റിയ പൊരുളല്ലോ
നൊന്തു വിളിച്ചാൽ വിളി കേൾക്കും
എന്നുടെ ഭഗവാൻ നീയല്ലോ
ശരണം ശരണം നീയേ ശാസ്താവേ
ശരണം ശരണം നീയേ പെരുമാളേ
(ഗം ഗണപതിയുടെ…)

പുലിയുടെ പാലു കറന്നു വരുന്നൊരു സ്വാമീ നിൻ രൂപം
പലവുരു മനസ്സിൽ ഉദിച്ചതു തന്നെ എന്നുടെ ജപ പുണ്യം
സ്വാമീ ശരണം ശരണം ശരണം
അയ്യൻ ശരണം ശരണം ശരണം
പുലിയുടെ പാലു കറന്നു വരുന്നൊരു സ്വാമീ നിൻ രൂപം
പലവുരു മനസ്സിൽ ഉദിച്ചതു തന്നെ എന്നുടെ ജപ പുണ്യം
ഭേദവിചാരം തീണ്ടാതെന്നുടെ ഭാവനയെ
ഭാസുരമാക്കിയ സ്വാമീ നീയേ എൻ ശരണം
(ഗം ഗണപതിയുടെ…)

ചീര പഞ്ചിറ തന്നിലെ വിസ്മയ കഥയും എൻ പാഠം
ഊരും പേരും എനിക്കു പകർന്നത് ജന്മജ വരഭാഗ്യം
സ്വാമീ ശരണം ശരണം ശരണം
അയ്യൻ ശരണം ശരണം ശരണം
ചീര പഞ്ചിറ തന്നിലെ വിസ്മയ കഥയുംഎൻ പാഠം
ഊരും പേരും എനിക്കു പകർന്നത് ജന്മജ വരഭാഗ്യം
മതവും ജാതിയും അകലും മനസ്സിൻ തിരുനടയിൽ
മരുവും അൽഭുതബാലകനേ നീ എൻ ശരണം (2)
(ഗം ഗണപതിയുടെ…)
 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts