അഴുതയും പമ്പയും
എല്ലാമെല്ലാം അയ്യപ്പന്‍
Azhuthayum Pambayum (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:00:48.

അഴുതയും പമ്പയും സ്തുതി പാടിയൊഴുകുന്ന
വനതടമാകണം മമ ഹൃദയം
അതിലോരോ നിമിഷവും ഉണരുമെൻ സ്പന്ദങ്ങൾ
അയ്യപ്പസ്വാമി തൻ കഥയാകണം
അവിടുന്നീ അടിമയ്ക്ക് തുണയാകണം
(അഴുതയും പമ്പയും…)

അറിയാതെ ഞാൻ ചെയ്ത പുണ്യപാപങ്ങളെ
ഇരുമുടിക്കെട്ടാക്കി ശിരസ്സിലേറ്റി (2)
ഒരു പാടു ജന്മങ്ങൾ ശരണത്തിൻ തണൽ തേടി (2)
അലയുമ്പോൾ നീയെന്നെ കണ്ടറിഞ്ഞു
തൊഴുകൈയ്യുമായ് ഞാൻ മുൻപിൽ നിന്നു
(അഴുതയും പമ്പയും…)

തുമ്പങ്ങളൊക്കെയും സ്വാമി തൻ തൃക്കാൽക്കൽ
തുമ്പപ്പൂവിതളായ് ഞാൻ ചൊരിഞ്ഞിടുമ്പോൾ (2)
പന്തളപുണ്യമാം തമ്പുരാനേ കണ്ണിൽ
പമ്പയായ് നിറയുന്നു നിന്റെ തീർത്ഥം (2)
പാപങ്ങൾ കഴുകുമീ ശുഭമുഹൂർത്തം
(അഴുതയും പമ്പയും…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts