ശരപ്പൊളിമാല ചാര്‍ത്തും
എല്ലാമെല്ലാം അയ്യപ്പന്‍
Sarappoli Maala Chaarthum (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബേബി മീനാക്ഷി ,അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:45:07.

ശരപ്പൊളിമാല ചാർത്തും ശാസ്താവിൻ തിരുനടയിൽ
ശരണത്തിൻ മുദ്ര നിറച്ച് വരുന്നു ഞങ്ങൾ
ഇഞ്ചിപ്പാറക്കോട്ട കടന്ന് അഴുതാനദിയിൽ മുങ്ങി ജപിച്ച്
വിരി വെച്ച് നെഞ്ചുടുക്ക് കൊട്ടിപ്പാടുന്നേ
വില്ലാളിവീരനേ നിൻ ചരിതം പാടുന്നേ
(ശരപ്പൊളി..)

പാദബലം തരൂ അയ്യപ്പാ
ദേഹബലം തരൂ അയ്യപ്പാ (2)

അറിവില്ലാപൈതങ്ങൾ വഴി കാണാതലയുമ്പോൾ
അവിടുന്നു ശരിയേകി കാക്കണേ (2)
ഊഴിയിൽ വീണൊരു പൂവിനു പോലും
പുനർജ്ജനിയേകിയ ദീനദയാലൂ
വിജയം നിൻ വരമെന്നറിവൂ ഞാൻ സ്വാമീ
വിജയം നിൻ വരമെന്നറിവൂ ഞാൻ
(ശരപ്പൊളി..)

തത്വമസി തിരി നീട്ടും പതിനെട്ടാം പടിമേലേ
നിത്യതയിൽ ഞാനിന്നു നീരാടി (2)
കരിമുകിൽ മാഞ്ഞ മനസ്സിനു മേലേ
മകരമനോഹര ദീപിക മിന്നി
അഭയം നിൻ പദമെന്നറിവൂ ഞാൻ സ്വാമീ
അഭയം നിൻ പദമെന്നറിവൂ ഞാൻ
(ശരപ്പൊളി..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts