പാലയ ഭഗവന്‍
എല്ലാമെല്ലാം അയ്യപ്പന്‍
Paalaya Bhagavan (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:51:13.

പാലയഭഗവൽ പരമ കൃപാനിധി
പന്തള രാജകുമാരാ ശരണം
പന്തള രാജകുമാരാ..
(പാലയഭഗവൽ….)

ശരണാഗതരായ് അണയുന്നവരേ
കരുണാകരനേ വരമരുളേണം
ശരണം ശരണം സ്വാമീ ശരണം
ശരണം തരണം മോഹനരൂപാ
(പാലയഭഗവൽ….)

കാഞ്ചനമകുടം സുന്ദരമാലകൾ
ചാർത്തി വിളങ്ങും താപസനല്ലോ
ഭഗവൽ കരുണാ സുധയെ കൈയ്യിൽ
അരവണ പോലെ ചൊരിയണമേ
(പാലയഭഗവൽ….)

പമ്പാനദിയിൽ പാപം കഴുകി
പതിനെട്ടാം പടിയെത്താം ഞങ്ങൾ
സങ്കടഹരനാ തൃപ്പടിപൂജയിൽ
അടിയനെ ഒരു മലരാക്കേണം
(പാലയഭഗവൽ….)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts