ഭഗവാന്റെ കരുണയ്ക്ക്
എല്ലാമെല്ലാം അയ്യപ്പന്‍
Bhagavante Karunakku (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:07:47.

ഭഗവാന്റെ കരുണയ്ക്ക് കൈനീട്ടി ഞാൻ
പലവട്ടം മലയേറി ജഗദീശ്വരാ (2)
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ (2)
(ഭഗവാന്റെ കരുണയ്ക്ക്…)

സുകൃതം ചെയ്തൊരീ നരജന്മത്തിൽ
വീണ്ടും തിരുമുന്നിൽ വന്നെത്തി ഞാൻ(2)
മന്ത്ര തന്ത്ര ജല പുഷ്പപൂജകളിൽ
നീ അലിഞ്ഞീടണം അയ്യപ്പാ
ഗന്ധധൂപ ശുഭ ദീപ നേദ്യമതു
നീ നുകർന്നിടണം അയ്യപ്പാ
(ഭഗവാന്റെ കരുണയ്ക്ക്…)

വാവർക്കുപദേശം ചെയ്ത മഹാപ്രഭോ
അരികിലൊരമ്പലം തീർത്ത വിഭോ (2)
മഞ്ജാംബികയുടെ മനസ്സിലെ ദാഹങ്ങൾ
കരുണ യാചിക്കുന്നു നിന്റെ മുൻപിൽ (2)
മന്ത്ര തന്ത്ര ജല പുഷ്പപൂജകളിൽ
നീ അലിഞ്ഞീടണം അയ്യപ്പാ
ഗന്ധധൂപ ശുഭ ദീപ നേദ്യമതു
നീ നുകർന്നിടണം അയ്യപ്പാ
(ഭഗവാന്റെ കരുണയ്ക്ക്…)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts