ഭൂമിമലയാളം
എല്ലാമെല്ലാം അയ്യപ്പന്‍
Bhoomimalayalam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:05:19.

ഭൂമി മലയാളം കാത്തു രക്ഷിക്കും
ധർമ്മാത്മ തത്വമേ കനിയേണമേ
എല്ലാം പൊറുക്കണേ എല്ലാം ക്ഷമിക്കണേ
അപരാധമെല്ലാം പൊറുക്കേണമേ
കദനത്തിൽ ഇരുമുടികൾ കൈയ്യേൽക്കണേ
പതിനെട്ടു പൊൻ പടികളേറ്റേണമേ
എല്ലാം പൊറുക്കണേ എല്ലാം ക്ഷമിക്കണേ
അപരാധമെല്ലാം പൊറുക്കേണമേ

അവിവേകമേറെ ഞാനാടി
അരുതാത്ത വചനങ്ങൾ പാടി (2)
നന്മകൾ കാണാതെ നല്ല വാക്കോതാതെ
കാലം പാഴായ് കളഞ്ഞു
അടിയനീ സംസാര മാമല കേറുവാൻ
പാദബലം നീ തരില്ലേ (2)
എല്ലാം പൊറുക്കണേ എല്ലാം ക്ഷമിക്കണേ
അപരാധമെല്ലാം പൊറുക്കേണമേ

ശാസ്ത്രങ്ങളേറെ പഠിച്ചു
ഒരു പാടു വേഷം ചമഞ്ഞു (2)
അഖിലം നീയെന്നും അഭയം നീയെന്നും
അറിയാതെ ഏറേ നാൾ പാഴായ്
തൃപ്പാദതുളസി തീർത്ഥത്തിലൊരുനാളും
ആത്മാവ് കുളിരാതലഞ്ഞു
(ഭൂമി മലയാളം….)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts