ശങ്കര നന്ദന
എല്ലാമെല്ലാം അയ്യപ്പന്‍
Sankara nandana (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:44:29.

ശങ്കര നന്ദന ശബരിഗിരീശാ
ശരണം തരണം ഭഗവാനേ
ശരവണ ഭവ സഹജാ തവ മുന്നിൽ
ശരണാഗതരാണടിയങ്ങൾ
(ശങ്കര നന്ദന…..)

അടവികൾ നടുവിൽ കുടിയരുളും
നിന്നടികളിൽ ഒരു പിടി മലരാവാൻ
ഇരുമുടി ചൂടി പടി പതിനെട്ടും കയറി
വരുന്നവരടിയങ്ങൾ
(ശങ്കര നന്ദന…..)

എരുമേലിയിലിള കൊള്ളും കലിയുഗ വരദൻ
തിരുമെയ് കാണേണം
തിങ്കൾക്കലധര നന്ദനനാം നിൻ
തിരുവവതാരം കാണേണം
(ശങ്കര നന്ദന…..)

അഴുതാ നദിയുടെ അലകളിൽ ഞങ്ങടെ
അഹന്തയെല്ലാം അലിയുമ്പോൾ
അചലജ പതിസുതൻ അഭയം തരണം
അഖിലാണ്ഡേശ്വരൻ അയ്യപ്പാ
(ശങ്കര നന്ദന…..)

കരിമലയോളം കന്മഷമുള്ളിൽ
കടുവകളെ പോലലയുമ്പോൾ
ശരണം വിളിയുടെ ലഹരിയിൽ ഹൃദയം
ശബരിപീഠമായ് തീരേണം
(ശങ്കര നന്ദന…..)

പമ്പയിൽ ഞങ്ങടെ തുമ്പമകറ്റാൻ
പമ്പാസ്നാനം ചെയ്യുമ്പോൾ
പങ്കജനാപ കുമാരാ ശരണം
പാലയ പാലയ ഭഗവാനേ
(ശങ്കര നന്ദന…..)

നീലാരണ്യം പൂങ്കാവനമായ്
നീയതിലഖിലം നിറയുമ്പോൾ
മഞ്ജാംബികയുടെ മാനസമലിയും
മഞ്ജുളരൂപം കാണേണം
(ശങ്കര നന്ദന…..)

മകരം ചൊരിയും മഞ്ഞിൽ മലനിര
മൗനപ്രാർത്ഥന ചൊല്ലുമ്പോൾ
പൊന്നമ്പല മല മുകളിൽ പൊങ്ങും
മകരവിളക്കും കാണേണം
(ശങ്കര നന്ദന…..)

സ്വാമി ശരണം അയ്യപ്പ ശരണം (2)
ദേവി ശരണം ദേവൻ ശരണം
പാദബലം താ ദേഹബലം താ
കല്ലും മുള്ളും കാലുക്കു മെത്തൈ
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ
ശരണമയ്യപ്പ… ശരണമയ്യപ്പ…. ശരണമയ്യപ്പ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts