ശരണം ശബരീശൈലപതേ
എല്ലാമെല്ലാം അയ്യപ്പന്‍
Saranam Sabari Sailapathe (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കാവാലം ശ്രീകുമാര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:46:19.

ശരണം ശബരീശൈലപതേ
ശരണാഗതജന രക്ഷകനേ
കരുണാമയനേ കാക്കണമേ
കലിയുഗവരദാ അയ്യപ്പാ
(ശരണം….)

സംക്രമസന്ധ്യാദീപം ശരണം
ശങ്കര നന്ദന പാദം ശരണം
മഞ്ജുളമരതകരൂപം ശരണം
പന്തള മാമണികണ്ഠാ ശരണം
(ശരണം….)

പന്തളമന്നനു കണ്മണിയേ
മായാസുതനേ ശരണം ശരണം
പന്തളനാടു കഴിഞ്ഞു വരുമ്പോൾ
അന്തകഭീതിയൊഴിഞ്ഞു വരേണം
(ശരണം…)

തോം ത തിന്തക തിന്തക തകതോം
സ്വാമി തിന്തക തിന്തക തകതോം

മതവും മനസ്സും ശരണവുമൊന്നേ
എരുമേലിൽ പേട്ടയും തുള്ളി വരുന്നേ
(ശരണം….)

പേരൂർതോടേ ശരണം പൊന്നയ്യപ്പാ
പേരാളും മല ശരണം പൊന്നയ്യപ്പാ
കാളകെട്ടിയിൽ മനസ്സും കെട്ടി
കാത്തിരുന്നു വരുന്നേനയ്യാ
(ശരണം….)

ഇരുളും വഴിയിൽ മകരവിളക്കിൻ
പ്രഭയായ് നീയിന്നടിയനു ശരണം
ഉരുകും മനവും ഇരുമുടിയാക്കി വരുമ്പോൾ
അടിയനു നീയേ ശരണം
(ശരണം….)


അഴുതാനദിയിൽ മുങ്ങി നിവർന്നു
അടിയിൽ നിന്നൊരു കല്ലുമെടുത്തു
കല്ലിടും കുന്നിൽ കല്ലുമിടുന്നേ
നല്ലതു മാത്രം നൽകേണേ നീ
(ശരണം….)

മനസ്സും വാക്കും കർമ്മവുമൊന്നായ്
ശിരസ്സു നമിച്ചേനടിയൻ സ്വാമീ
പരമാനന്ദ പദം നേടാനായ്
പടികൾ തേടി നടന്നേൻ സ്വാമീ
(ശരണം….)

ഇഞ്ചപ്പാറകോട്ടെ ശരണം പൊന്നയ്യപ്പാ
പഞ്ചാമൃതമേ ശരണം പൊന്നയ്യപ്പാ
സഞ്ചിതപാപം പേറി വരുന്നേൻ
ചഞ്ചലമല്ലോ മമ ഹൃദയം
(ശരണം….)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts