വരുന്നയ്യപ്പാ ഞങ്ങൾ
എല്ലാമെല്ലാം അയ്യപ്പന്‍
Varunnayyappa Njangal (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 12:04:14.

വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ (2)
ശബരിമാമല നോക്കി ശരണം വിളി മുഴക്കി
ശരണം പൊൻ മലർ തേടി വരുന്നയ്യപ്പാ
ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ


ഇരവിലും പകലിലും തിരുനാമമൊരു പോലെ
ഇടവിടാതുരുവിട്ടു പ്രതികൾ ഞങ്ങൾ
ഇന്ദുചൂഡ സുതനേ നീയിരുന്നീടും പൊന്മലയ്ക്ക്
ഇരുമുടിക്കെട്ടെടുത്ത് വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ

പേട്ട തുള്ളി വാവരുടേ കോട്ടയും കടന്ന്
പേരൂർത്തോട്ടിൽ കുളിച്ച് കരിമല ചവിട്ടി
കാട്ടുപൂക്കൾ കംബളങ്ങൾ വിരിച്ച പൂങ്കാവിലൂടെ
പാട്ടു പാടി പടി കേറാൻ വരുന്നയ്യപ്പാ
പമ്പാ തീർത്ഥ സ്നാനം ചെയ്തു ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
ശബരിമാമല നോക്കി ശരണം വിളി മുഴക്കി
ശരണം പൊൻ മലർ തേടി വരുന്നയ്യപ്പാ
ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ
വരുന്നയ്യപ്പാ ഞങ്ങൾ വരുന്നയ്യപ്പാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts