പ്രസാദകുങ്കുമം
കിളിക്കൂട്
Prasadakunkumam (Kilikoodu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 02:36:06.
 
പ്രസാദകുങ്കുമത്തിലകം ചൂടും പ്രഭാതതാരം ഭാര്യ
പ്രണയനിലാവായി തെളിഞ്ഞു നില്‍ക്കും പ്രകാശദീപം ഭാര്യ
ഭാര്യ ഭാര്യ ഭാര്യ
(പ്രസാദകുങ്കുമ )

കന്നിമഴയുടെ കുളിരും വെണ്ണ തോല്‍ക്കും ചിരിയും
ഭൂമിയേക്കാള്‍ ക്ഷമയും പൂവു പോലൊരു മനസ്സും
കുടുംബകഥയിലെ നായികയാകാന്‍ കുളിച്ചൊരുങ്ങിയ തപസ്സും
വരമായി നേടിയ ഭാര്യ വസന്തദേവത ഭാര്യ
ഭാര്യ ഭാര്യ ഭാര്യ
(പ്രസാദകുങ്കുമ )

കാറ്റു തോല്‍ക്കും ചലനം കാവ്യം എഴുതും നയനം
സൂര്യകോപജ്വലനം ധീരമാജ്ഞാവചനം
പ്രപഞ്ചശക്തസ്വരൂപിണിയല്ലോ പ്രസന്നമുഖിയാം ഭാര്യ
അന്നദേവത ഭാര്യ അമൃതകലാമയി ഭാര്യ
ഭാര്യ ഭാര്യ ഭാര്യ
(പ്രസാദകുങ്കുമ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts