വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ജയ വിജയ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 26 2013 12:05:46.
ഷണ്മുഖസോദര മോഹിനിനന്ദന ശബരിഗിരീശ നമോ.. സ്വാമീ [2] ശരണം തവ തിരു ചരണസരോരുഹം [2] കലിയുഗവരദ നമോ... സ്വാമീ ഷണ്മുഖസോദര മോഹിനിനന്ദന ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ.. ദിനവും നിന്നവതാരകഥകള്‍ കൊണ്ടകതാരിൽ കളഭച്ചാർത്തണിയുന്നു ഞാൻ [2] ഹരിഹരസുതനേയെൻ ഹൃദയത്തിലമൃതായി അവിടുന്നു കുടികൊള്ളണേ സ്വാമീ.. ഷണ്മുഖസോദര മോഹിനിനന്ദന ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ.. ഉലകത്തിനൊളിയായും ഒലിയായുമുയിരേകും പ്രണവത്തിനാധാരം നീ [2] പ്രണമിക്കുമടിയന്റെ മനഃശാന്തിയരുളുന്നോ- രോങ്കാരപ്പോരുളല്ലോ നീ സ്വാമീ.. ഷണ്മുഖസോദര മോഹിനിനന്ദന ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ.. | |