മലമുകളിൽ വാഴും
അയ്യപ്പ സുപ്രഭാതം
Malamukalil Vaazhum (Ayyappa Suprabhatham)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനതിരുവാര്‍പ്പ് പുരുഷോത്തമന്‍
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2013 04:20:44.

മലമുകളിൽ വാഴും ദേവാ അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം

ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

കലിയുഗവരദാ......
കലിയുഗവരദാ എൻ പാപമകറ്റീടുവാൻ
പാദപങ്കേരുഹം കുമ്പിടുന്നേൻ
നീറും നിരാശതൻ പേമാരിക്കിടയിൽ
മേനി കുഴഞ്ഞിടുന്നേൻ അയ്യപ്പാ
മേനി കുഴഞ്ഞിടുന്നേൻ

മലമുകളിൽ വാഴും ദേവാ അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം

ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ

അർച്ചന ചെയ്‌വാനും അഞ്ജലികൂപ്പുവാനും
അഭിഷേകം ചെയ്യുവാനുമനുവദിക്കൂ
അർച്ചന ചെയ്‌വാനും അഞ്ജലികൂപ്പുവാനും
അഭിഷേകം ചെയ്യുവാനുമനുവദിക്കൂ
മകരം ചൊരിഞ്ഞ മഞ്ഞിൽ മകരവിളക്കു കണ്ടു
മണികണ്‌ഠ കൈതൊഴുന്നേൻ ദേവാ
മണികണ്‌ഠ കൈതൊഴുന്നേൻ

മലമുകളിൽ വാഴും ദേവാ അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം അയ്യപ്പാ
മനസ്സിൽ നീ കുടികൊള്ളേണം

ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ
ശരണമയ്യപ്പാ
ശരണമയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts