ദൈവസ്നേഹം
മോചനം
Daivasneham (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് മനീഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2012 14:35:52.

ആആ....ആ...ആ...

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ
(ദൈവസ്നേഹം)

സ്വന്തമായൊന്നുമില്ല, സർവ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ, സമ്പത്തിൽ മയങ്ങാതേ
മണ്ണിൽ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ
(ദൈവസ്നേഹം)

സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാലും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ
(ദൈവസ്നേഹം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts