ഈശോ നീയെൻ
മോചനം
Easho Neeyen (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2012 14:35:52.

ഈശോ നീയെൻ ജീവനിൽ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറു പുൽക്കൂട്ടിൽ കാണുന്നു നിൻ തിരു രൂപം ഞാൻ
കനിവോലുമാ രൂപം

തുളുമ്പുമെൻ കണ്ണീർക്കായൽ തുഴഞ്ഞു ഞാൻ വന്നു
അനന്തമാം ജീവിത ഭാരം ചുമന്നു ഞാൻ നിന്നൂ
പാദം തളരുമ്പോൾ തലോടലിൽ വരമായ് നീ
ഹൃദയം മുറിയുമ്പോൾ അമൃതിന്നുറവായ് നീ
എന്നാലുമാശ്രയം നീ മാത്രമെൻ നാഥാ
തുടക്കുകെൻ കണ്ണീർ
(ഈശോ നീയെൻ)

കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നു വീഴുമ്പോൾ
ഒരായിരം സാന്ത്വനമായ് ഉയർത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോൾ പൂന്തേൻ കിനിയുമ്പോൾ
കാറ്റിൻ കുളിരായ് നീ എന്നെ തഴുകുമ്പോൾ
കാരുണ്യമേ നിന്നെ ആറിയുന്നു എൻ നാഥാ
നമിപ്പൂ ഞാനെന്നും
(ഈശോ നീയെൻ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts