ക്രിസ്തുമസ് രാവ്
മോചനം
Christmas Raavu (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2012 14:35:52.

ക്രിസ്മസ് രാവണഞ്ഞ നേരം പുൽക്കൂട്ടിൽ പ്രഭാതമായി
ദൈവത്തിൻ സുതൻ പിറന്നു ലോകത്തിൻ പ്രതീക്ഷയായി
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോതും പൊൻ പൈതലായ് ഹൊയ്
ആത്മീയ ജീവൻ നൽകുന്നിതാ (2)
(ക്രിസ്മസ്)

ഈ ശാന്തതയിലൊരു നിമിഷമോർക്കുവിൻ, ഓർക്കുവിൻ
നിൻ സോദരനിലീശനെ നീ കണ്ടുവോ, കണ്ടുവോ
മനുഷ്യരന്ന്യരായ് അകലുവാൻ
മനസ്സിലുയരുന്ന മതിലുകൾ
ഇനി നീക്കി മണ്ണിൽ ശാന്തിയേകാൻ ക്രിസ്മസ് വന്നിതാ
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോതും പൊൻ പൈതലായ് ഹൊയ്
ആത്മീയ ജീവൻ നൽകുന്നിതാ

ഏകാന്തതിയീശ്വരനിൽ ചേരുവിൻ, ചേരുവിൻ
നീ തേടി വന്ന ശാന്തതയും നേടുവിൻ, നേടുവിൻ
മതവികാരത്തിലുപരിയായ് മനുജരെലാരുമുണരുവാൻ
തിരു സ്നേഹദൂതുമായി വീണ്ടും ക്രിസ്മസ് വന്നിതാ
ലല്ലാ..ലല്ലാ..ലാ..ലാ..ലല്ലാ..ലാ..ലാ..
വാനിൽ വരവേൽപ്പിൻ ശുഭഗീതം ശാന്തിയേകി
പാരിൽ ഗുരുനാഥൻ മനതാരിൽ ജാതനായി
വാത്സല്യമോതും പൊൻ പൈതലായ് ഹൊയ്
ആത്മീയ ജീവൻ നൽകുന്നിതാ (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts