മനമുരുകി
മോചനം
Manamuruki (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍മനോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:06:11.

മനമുരുകി കരയുന്നോരെ കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു
അധരങ്ങള്‍ വിടരുന്നു സ്തുതികളുമായ്...ഹോയ്‌
ദുഷ്ടാത്മാവൊഴിയുന്നു തളര്‍വാദം മാറുന്നു
ആത്മാവില്‍ ചൈതന്യം ഒഴുകുമ്പോള്‍....ഹോയ്‌
മനമുരുകി കരയുന്നോരെ കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ

വൈദ്യന്മാര്‍ കൈവിട്ട മാറാത്ത രോഗത്താല്‍
അലയും മനസ്സോടോരുവളിതാ..
നാഥന്‍റെ കാരുണ്യം തേടാനായെത്തുന്നു രക്തസ്രാവം സുഖമാകാന്‍
ആയിരങ്ങള്‍ തിങ്ങുമ്പോള്‍ പിന്നില്‍ നിന്നും
യേശുവിന്‍ വസ്ത്രാന്ജലത്തില്‍ സ്പര്‍ശിച്ചവള്‍
ശക്തി ഗമിച്ചെന്നറിവായി രക്ഷകനുടനെ ആരാഞ്ഞു
ആരാണെന്നെ തൊട്ടതു ശാന്തിക്കായ്‌?
തൃപ്പാദത്തില്‍ വീണുടനെ സ്വചം ഏറ്റുപറഞ്ഞപ്പോള്‍
വിശ്വാസത്തിന്‍ ഫലമെന്നവനരുളീ
തിരുമനസ്സലിയുമ്പോള്‍ വരമൊഴുകുന്നു
അരികില്‍ അണയാം ദുരിതമകറ്റിടുവാന്‍
(മനമുരുകി കരയുന്നോരെ)

തന്നോമല്‍ കുഞ്ഞിന്‍റെ വന്‍രോഗം നീക്കാനായ്‌
മിശിഹാ വേഗം എത്തീടാന്‍
പാദങ്ങള്‍ വന്ദിച്ചു ദാനങ്ങള്‍ യാചിച്ചു
ഒരുവന്‍ കേണു സന്നിധിയില്‍
സേവകന്മാര്‍ പാഞ്ഞു വന്നൊരു ദൂതുമായപ്പോള്‍
വൈകിയല്ലോ നിന്‍ മകള്‍ പരലോകം പൂകീ
കര്‍ത്താവുടനെഅരുളുന്നൂ ഭീതിയശേഷം പാടില്ല
വിശ്വാസത്താല്‍ ജീവന്‍ നേടുമവള്‍...
വീട്ടില്‍ ചെന്നാ ബാലികയെ തൃക്കൈയാലെ ഉണര്‍ത്തുന്നു
മരണത്തിന്മേല്‍ വിജയം നേടിയവന്‍..
ഈ അനുഭവമിനിയും നമ്മില്‍ വന്നാല്‍
അണയും നാഥന്‍ തവകൃപയൊഴുകിവരും
(മനമുരുകി കരയുന്നോരെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts