വാക്കിൻ കരുത്തിൽ
ഡാലിയാ
Vaakkin Karuthil (Daliya)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിജയ്‌ കരുൺ
ഗാനരചനഅനിൽ കുര്യാത്തി
ഗായകര്‍വിജയ്‌ കരുൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:48:17.

വാക്ക്

വാക്കിൻ കരുത്തിൽ പടുത്തതാണീ
വിശ്വഗോപുരം കാലമേ ഞാൻ

വാക്കെന്ന വാളാൽ മുറിച്ചിട്ടതാണു ഞാൻ
ഭൂമികേ നിൻ സ്വപ്നശാഖിയിൽ പൂക്കുന്ന
ചേതനപ്പൂക്കളെ തല്ലിക്കൊഴിച്ചൊരെൻ
ആസുരമാകും അനുരാഗതൃഷ്ണയെ

വാക്കുകൾ വിതച്ചു ഞാൻ മാമലച്ചെരുവിലൊരു
മാമ്പഴത്തോട്ടം വളർത്തി
മധുരസ്വപ്നങ്ങളെ കോരിത്തളിച്ചതിൻ
ചുവടുകളിൽ ഈറൻ പകർന്നു

വാക്കുകൾ പൂത്ത മാമ്പൂവുകൾ
വാക്കുകൾ പൂത്ത മാമ്പൂവുകൾ സ്മൃതികളിൽ
വാസനകൾ പെയ്യും മഴക്കുളിരുകൾ
വാക്കുകൾ പൂത്ത മാമ്പൂവുകൾ സ്മൃതികളിൽ
വാസനകൾ പെയ്യും മഴക്കുളിരുകൾ

ഹരിതഭൂവിൽ സ്മരണ തൻ പുഴയിറമ്പിൽ
ബാല്യ പുളിനങ്ങളിൽ പുലരികളീൽ
വാക്കുകൾ പെറ്റിട്ടതാര്
വാക്കിനെ നോക്കിൽ കുരുക്കിയതാര്

മിഴികളിൽ നിന്നരുമയായ് കോരിയെടുത്തെന്റെ
നാവിൽ വരച്ചിട്ടതാര്
വാക്കുകൾ പൂത്ത കണിക്കൊന്നകൾ
വാക്കുകൾ പൂത്ത കണിക്കൊന്നകൾ

ആരണ്യപർവത്തിൽ ആത്മാവിനെ കോർത്ത
പുത്രധർമ്മത്തിൻ പവിത്ര വചസ്സുകൾ

സ്നേഹച്യുതികളിൽ കർമ്മകാണ്ഡങ്ങളിൽ
കണ്ണുനീർ വറ്റിയ സീതായനങ്ങളിൽ

വാക്കുകൾ വറുതിയുടെ വറ്റുകൾ
വാക്കുകൾ വറുതിയുടെ വറ്റുകൾ
വാക്കുകൾ അറുതിയുടെ നൊമ്പരങ്ങൾ
വാക്കുകൾ അറുതിയുടെ നൊമ്പരങ്ങൾ

പകലന്തി താണ്ടിയ പരിദേവനത്തിന്റെ
മൃതിപേടകത്തിലെ നിഴൽ ചൂടുകൾ
ഞാനെന്ന ഗർവിന്റെ വാൾമുനയിൽ തട്ടി
വക്കുകൾ പൊട്ടിയ വേദനകൾ

ഹൃദയാക്ഷരങ്ങളാൽ എഴുതിയതാണീ
പ്രണയ ഹർഷങ്ങളുടെ ശോണ ചിത്രം

വാക്കുകൾ നുരയ്ക്കും കടൽ തിരകൾ
ചക്രവാളം ചുവപ്പിക്കും അഗ്നിപുഷ്പം
കാലത്തെ വെല്ലും നിലാപുഞ്ചിരി
സ്നേഹചാലകം ലോകജാലകം

വാക്കുകൾ വർണ്ണശലഭങ്ങൾ
പ്രണയാർദ്രരാഗങ്ങൾ പെയ്യും അനുഭൂതികൾ

വാക്കുകൾ വർണ്ണശലഭങ്ങൾ
വാക്കുകൾ വർണ്ണശലഭങ്ങൾ
പ്രണയാർദ്രരാഗങ്ങൾ പെയ്യും അനുഭൂതികൾ

വാക്കുകൾ വർണ്ണശലഭങ്ങൾ
പ്രണയാർദ്രരാഗങ്ങൾ പെയ്യും അനുഭൂതികൾ
വാക്കുകൾ പൂത്ത മാമ്പൂവുകൾ
വാക്കുകൾ പൂത്ത മാമ്പൂവുകൾ
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts