നിന്നെ കുറിച്ചുള്ള
സ്നേഹത്തെപ്പറ്റി ഒന്നും പറയരുത്
Ninne Kurichulla (Snehathe Patti Onnum Parayaruthu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎസ്‌ ജയന്‍ ,എം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുലിയൂർ ,ഷിബു ചക്രവർത്തി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2012 08:05:57.

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തി മുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്..
നിന്‍ മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്...
കണ്ണുനീര്‍ വീണ നനവാണ്...
(നിന്നെ കുറിച്ചുള്ള..)

മേട വിഷുക്കണി പൂവും കൊഴിഞ്ഞു
പോയോരെന്‍ വേലിപ്പടര്‍പ്പില്‍..
വേനലില്‍ പൂ വേര്‍പ്പണിഞ്ഞു
തെന്നല്‍ തേങ്ങി തളര്‍ന്നു വന്നിരുന്നു
നൊമ്പരമാണ് നിന്‍ ഓര്‍മ്മ എന്നാലും
ആ നൊമ്പരം പോലും മധുരം..
(നിന്നെ കുറിച്ചുള്ള..)

ആഴിയില്‍ പാതിയിറങ്ങി ഒരു കുമ്പിള്‍
കോരി എടുത്തത് പോലെ..
ഞാനറിഞ്ഞിട്ടില്ലയെന്നും നിന്‍റെ
സ്നേഹത്തിന്‍ സൌരഭം തേടും
നൊമ്പരമാണ് നിന്‍ ഓര്‍മ്മ എന്നാലും
ആ നൊമ്പരം പോലും മധുരം..
(നിന്നെ കുറിച്ചുള്ള..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts