വിണ്ണിന്റെ
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Vinninte (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 05:30:53.

വിണ്ണിന്റെ സംഗീതവീണയിൽ നിന്നൊരു
പുണ്യസ്വരത്തിന്റെ മുത്ത്
മണ്ണിൻ മലയാളത്തേൻ മൊഴിക്കാനന്ദ
കണ്ണുനീർ മുത്തായ് ഭവിച്ചു
പുണ്യം മുജ്ജന്മ പുണ്യം
ഈ മണ്ണിന്റെ ആത്മീയ സുകൃതം

പാഴ്മുളം തണ്ടിലീയോംകാരമുത്തല്ലോ
പാട്ടിന്റെ പാലാഴി തീർത്തു
കൂട്ടം പിരിയും കുയിലുകൾ നിൻ സ്വരം
കേട്ടു പഠിക്കാൻ വരുന്നു
താമരപ്പൂവിൽ നിറഞ്ഞോരമൃതിന്റെ
ഓമനപാട്ടുകൾ പാടി

എത്രയോ ജന്മം നിറയ്ക്കുന്നു നീ നിന്റെ
സപ്തതി പ്രാതഃ പ്രണാമം
വേദസരസിലെ നാദത്തിൻ പത്മശ്രീ-
രാഗമേ നീയെന്നുമെന്നും
ദൈവങ്ങൾ പോലും സ്വകാര്യമായ് മോഹിക്കും
വൈഭവം
വാഴ്ക നീ നീണാൾ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts