സ്വരമെഴും
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Swaramezhum (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 05:36:11.

സാരിഗമധപാ മധപമാഗരിസാ
പധനിസാ നിധ പനിസരീ സനി
നിരിസ നിധപമഗപാ
മധപമാ ഗരിസാ

സ്വരമേഴും വിടരുമ്പോൾ
നിൻ കണ്ഠനാളത്തിൽ-
എഴുപതു സൂര്യന്മാരുദിക്കുന്നു...
സാമജസംഗീത സാഗരത്തിരകളിൽ-
ശ്രീപദ്മനാളമായ് പൂക്കുന്നു നീ (സ്വരമേഴും...)

വിരൽത്തുമ്പിൽ വിരിയുന്ന താളപ്രപഞ്ചത്തിൽ-
വേദമയൂരങ്ങളാടുന്നു...
ആദിനാദത്തിന്റെയാനന്ദ മൂർച്ഛയിൽ-
അക്ഷരകലയായ് തെളിയുന്നു നീ (സ്വരമേഴും...)

തൈതാതകതൈതാതക തൈതതൈതതകതെയ്യാരേ
തൈതാതകതൈതാതക തൈതതൈതതകതെയ്യാരേ

മഴത്തുള്ളി തുളുമ്പുന്ന മന്ത്രവിസ്താരത്തിൽ-
മാധവസ്മൃതികൾ നിറയ്ക്കുന്നു...
കാൽവരിയിലും കാവേരിയിലും നിന്റെ-
കൈവല്യരാഗങ്ങൾ പടരുന്നു നിന്റെ (സ്വരമേഴും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts