ആർഷഭൂമി
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Aarshabhoomi (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:53:38.

ആർഷഭൂമിതൻ ദേവഗായകൻ
ആഗമാനുപ്രഭാമയൻ
ഇന്ദ്രജാലമായ് മാറും നാദത്തിൻ
ദിവ്യമാമുറവയായവൻ
പാടും ഗീതത്തിൻ നന്മകൾ സ്വന്തം
പ്രാണനിലെന്നും ഏറുവോൻ

തംബുരു താനേ സ്പന്ദനം കൊൾവൂ
ഗന്ധർവോപമ നാദത്താൽ
ആത്മവാടങ്ങൾ പൂവണിയുന്നു
തൂമകരന്ദവർഷത്താൽ
കണ്ണിനാനന്ദമേകുന്നുള്ളിലെ
വെള്ളപ്രാവിൻ പ്രഭാവത്താൽ

എത്ര ഭാഷയെ ധന്യമാക്കിയാ-
നിസ്തുലസ്വരവീചികൾ
ഏക സാമ്രാജ്യമാക്കി സീമകൾ
മാറ്റിയാരാഗ ദീപ്തികൾ
താരസോപാനമേറി നിൽക്കിലും
ആ എളിമതൻ വാക്കുകൾ

ഈ മലയാളം എത്രമേൽ ഹൃദ്യ-
മാർന്നതാണെന്നറിഞ്ഞതും
കൈരളി സ്വയം നൂപുരം ചാർത്തി
നൃത്തലോലയാകുന്നതും
നിസ്തുലാലാപനങ്ങളല്ലോ?
നിത്യ ചൈത്ര വിലാസവും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts