ആനക്കാരന്‍ കുഞ്ഞവറാന്റെ
ആദാമിന്റെ സന്തതികൾ
Aaanakkaaran Kunjavaraante (Adaminte Santhathikal)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനശ്രീമൂലനഗരം വിജയന്‍
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.

 ആനക്കാരന്‍ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ
ആലങ്ങാട്ടൊരു കല്യാണത്തിനു പോയപ്പ
ആനക്കാരന്‍ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ
ആലങ്ങാട്ടൊരു കല്യാണത്തിനു പോയപ്പ
അത്തര്‍ വിക്കണ മമ്മദിനെ കണ്ടു
പെണ്ണ് നിന്നോരിത്തിരി നേരം ചുണ്ട് നനച്ചല്ലോ ..
അത്തര്‍ വിക്കണ മമ്മദിനെ കണ്ടു
പെണ്ണ് നിന്നോരിത്തിരി നേരം ചുണ്ട് നനച്ചല്ലോ .
കിളിവാതില്‍ മറപറ്റി പാളി നോക്കീ പെണ്ണ്
കരിമീശക്കാരനെയൊന്നു കാണുവാന്‍
കിളിവാതില്‍ മറപറ്റി പാളി നോക്കീ പെണ്ണ്
കരിമീശക്കാരനെയൊന്നു കാണുവാന്‍
അപ്പ ചങ്കിലിരുന്നൊരു പൈങ്കിളി കൂകുന്നു
ചങ്കിലിരുന്നൊരു പൈങ്കിളി പാടുന്നു
ബിയ്യാത്തൂന്റെ ചങ്കിലിരുന്നൊരു പൈങ്കിളി കൂകുന്നു
ബിയ്യാത്തൂന്റെ ചങ്കിലിരുന്നൊരു പൈങ്കിളി പാടുന്നു
വരിക്ക ചക്ക തേനിലുമുക്കി തിന്നണ പോലൊരു സുഖമുണ്ട്
വരിക്ക ചക്ക തേനിലുമുക്കി തിന്നണ പോലൊരു സുഖമുണ്ട്
വെറും വയറ്റില് നെയിചോറുണ്ട് തളര്‍ന്നത് പോലൊരു മട്ടുണ്ട്
വെറും വയറ്റില് നെയിചോറുണ്ട് തളര്‍ന്നത് പോലൊരു മട്ടുണ്ട്
കന്നിപ്പെണ്ണിനു ഖല്‍ബിലിരുന്നു ഹലാക്ക് പിടിച്ചൊരു ഹിക് മത്ത്
പൊന്നെ പൊരുളേ എന്ന് വിളിക്കാന്‍ കരളിലിരുന്നു മുസീബത്ത്‌
ആനക്കാരന്‍ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ
ആലങ്ങാട്ടൊരു കല്യാണത്തിനു പോയപ്പ

കണ്ണി വെറ്റില തിന്ന ചുണ്ടില് കവിളു ചേര്‍ത്തു മയങ്ങണം
വിണ്ണിലൊഴുകണ പൊന്‍ കിനാക്കളെ ഉമ്മ വച്ച് രസിക്കണം
കണ്ണി വെറ്റില തിന്ന ചുണ്ടില് കവിളു ചേര്‍ത്തു മയങ്ങണം
വിണ്ണിലൊഴുകണ പൊന്‍ കിനാക്കളെ ഉമ്മ വച്ച് രസിക്കണം
താന തന്തിനാ തനന തന്തിനാ പാടി ആടി നടക്കണം
താമര പൂങ്കാവനങ്ങളില്‍ മാരനൊത്തു കഴിക്കണം
താന തന്തിനാ തനന തന്തിനാ പാടി ആടി നടക്കണം
താമര പൂങ്കാവനങ്ങളില്‍ മാരനൊത്തു കഴിക്കണം
മണിമാരനൊത്തു കഴിക്കണം
ആനക്കാരന്‍ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ
ആലങ്ങാട്ടൊരു കല്യാണത്തിനു പോയപ്പ
അത്തര്‍ വിക്കണ മമ്മദിനെ കണ്ടു
പെണ്ണ് നിന്നോരിത്തിരി നേരം ചുണ്ട് നനച്ചല്ലോ .



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts