മോതിരത്തിന് കല്ലുവച്ച
ആദാമിന്റെ സന്തതികൾ
Mothirathinu Kallu Vacha (Adaminte Santhathikal)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനശ്രീമൂലനഗരം വിജയന്‍
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.
 
മോതിരത്തിന് കല്ലുവച്ച നുണ പറയാം
കേക്കണോ കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ
എതിരൊന്നും പറയരുതേ പഴമക്കാര്‍ കേക്കരുതേ
പതിരില്ലാ കാര്യമാണെ പെരും നുണയാണെ
എതിരൊന്നും പറയരുതേ പഴമക്കാര്‍ കേക്കരുതേ
പതിരില്ലാ കാര്യമാണെ പെരും നുണയാണെ
ഓ ഓ ഓ ഓ ആ ആ ആ ആ
പെരുവഴിയില്‍ കൂടിയൊരു കപ്പല് വന്നു
ഇടവഴി തിങ്ങി രണ്ടീച്ച ചത്ത്
പെരുവഴിയില്‍ കൂടിയൊരു കപ്പല് വന്നു
ഇടവഴി തിങ്ങി രണ്ടീച്ച ചത്ത്
ഈച്ചത്തോലൂരിയൊരു ചെണ്ട പൊതിഞ്ഞു
ചെണ്ട മുട്ട് കേട്ടപ്പം മാനമിടിഞ്ഞു
ഈച്ചത്തോലൂരിയൊരു ചെണ്ട പൊതിഞ്ഞു
ചെണ്ട മുട്ട് കേട്ടപ്പം മാനമിടിഞ്ഞു
മോതിരത്തിന് കല്ലുവച്ച നുണ പറയാം
കേക്കണോ കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ
ഓ ഓ ഓ ഓ ആ ആ ആ ആ
മാനത്തിന് തൂണിടണം പിണ്ടി വേണം
പിണ്ടി കിട്ടാന്‍ കടല്‍ കടക്കണം വഞ്ചി വേണം
മാനത്തിന് തൂണിടണം പിണ്ടി വേണം
പിണ്ടി കിട്ടാന്‍ കടല്‍ കടക്കണം വഞ്ചി വേണം
ഇഞ്ചിയില കൊണ്ട് തീര്‍ത്തു വഞ്ചിയൊരെണ്ണം
വഞ്ചി കൊണ്ട് ചെന്നപ്പം കടലും വറ്റി
ഇഞ്ചിയില കൊണ്ട് തീര്‍ത്തു വഞ്ചിയൊരെണ്ണം
വഞ്ചി കൊണ്ട് ചെന്നപ്പം കടലും വറ്റി
മോതിരത്തിന് കല്ലുവച്ച നുണ പറയാം
കേക്കണോ കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ
ഓ ഓ ഓ ഓ ആ ആ ആ ആ
കടലിലുള്ള കക്ക വാരി കൊച്ചിയിലെത്തി
കൊച്ചിയിലോരച്ചിക്കും മീശ വന്നു
കടലിലുള്ള കക്ക വാരി കൊച്ചിയിലെത്തി
കൊച്ചിയിലോരച്ചിക്കും മീശ വന്നു
മീശ കണ്ടു പേടിച്ചു കോഴിയും കൂവി
കോഴിക്കുഞ്ഞ് കൂവിയപ്പം നേരം വെളുത്തെ
നേരം വെളുത്തപ്പ സൂര്യനുദിച്ചപ്പ
നുണയെല്ലാം പോയല്ലോ കപ്പല്‍ കേറാന്‍
മോതിരത്തിന് കല്ലുവച്ച നുണ പറഞ്ഞത്
കേട്ടില്ലേ കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts