നാദപ്രപഞ്ചം ഗാനപ്രപഞ്ചം ദീപപ്രപഞ്ചം
അയ്യപ്പൻ പാട്ടുകൾ
Naadaprapanjam gaanaprapanjam deepaprapamjam (Ayyappan Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2019 08:00:34.
നാദ പ്രപഞ്ചം.... ഗാനപ്രപഞ്ചം.....
ദീപപ്രപഞ്ചം നിന്‍ശൈലം........
നിന്‍ശൈലം..
ഈ മായപ്രപഞ്ചത്തില്‍
ഞങ്ങളെ കാത്തിടും
സ്നേഹപ്രപഞ്ചമേ അയ്യപ്പാ
ശരണം ശരണം അയ്യപ്പാ....
നാദ പ്രപഞ്ചം.... ഗാനപ്രപഞ്ചം.....
മായാസുതനേ മഹിയില്‍ഞങ്ങള്‍ക്ക്
മാര്‍ഗ്ഗംതെളിക്കുംമണിവിളക്കേ..(2)
മഹാവനത്തില്‍ നീ പൂവനമല്ലേ(2)
മരുഭൂമിയില്‍ നീ പുഴയല്ലേ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ സ്വാമീ അയ്യപ്പാ
നാദ പ്രപഞ്ചം..... ഗാനപ്രപഞ്ചം....
അല്ലിലുമല്ലല്‍ കടലിലും ഞങ്ങള്‍ക്ക്
മിന്നലും തോണിയും നീയല്ലേ..(2)
കാണാത്തകടവില്‍ തോണിയടുത്താല്‍ (2)
കണ്ടാലറിയുവോന്‍ നീയല്ലേ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ സ്വാമീ അയ്യപ്പാ.....
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ സ്വാമീ അയ്യപ്പാ.......
നാദ പ്രപഞ്ചം.... ഗാനപ്രപഞ്ചം.....
ദീപപ്രപഞ്ചം നിന്‍ശൈലം........
ഈ മായപ്രപഞ്ചത്തില്‍
ഞങ്ങളെ കാത്തിടും
സ്നേഹപ്രപഞ്ചമേ അയ്യപ്പാ
ശരണം ശരണം അയ്യപ്പാ....
ശരണം ശരണം അയ്യപ്പാ....
ശരണം ശരണം അയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts