മനസ്സൊരു വായനശാല
അക്ഷയപാത്രം
Manassoru Vaayanashaala (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.
 
മനസ്സൊരു വായനശാല
മനന ഭാഷാ ഗ്രന്ഥശാല (2)
തനിക്കു പോലും വായിച്ചു തീർക്കാൻ
സമയം തികയാത്ത പഠന ശാല
(മനസ്സൊരു..)

എന്തെന്തു വിഷയങ്ങൾ
എത്രയോ പുസ്തകങ്ങൾ (2)
എത്ര ചോദ്യോത്തരങ്ങൾ
എല്ലാം പ്രഹേളികകൾ
(മനസ്സൊരു..)

ജനനം ചോദ്യമെങ്കിൽ
മരണമാണതിനുത്തരം
പ്രണയം ചോദ്യമെങ്കിൽ
വിരഹമാണതിനുത്തരം
വ്യഥയൊരു ചോദ്യമെങ്കിൽ
വിധിയോ അതിന്നുത്തരം
ഉത്തരം കിട്ടാത്ത ചോദ്യങ്ങളെത്ര
അർത്ഥത്തിലൊളിക്കുന്ന സത്യങ്ങളെത്ര
എല്ലാം പ്രഹേളികകൾ
(മനസ്സൊരു..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts