കാറ്റ് വന്ന് വിളിച്ചതും
അക്ഷയപാത്രം
Kaattu Vannu Vilichathum (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ആർ ശ്യാമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.
 
കാറ്റു വന്നു വിളിച്ചതും
താരാട്ടു നെഞ്ചിലുണർന്നതും
ആർദ്രമായ നിലാവിൽ നിൻ ചിരി
നേർത്തു നേർത്തു മറഞ്ഞതും
ഓർത്തു പോവുകയാണു ഞാൻ
ഓർത്തു പോവുകയാണു ഞാൻ
(കാറ്റു വന്നു...)

മുല ചുരത്തിയ നേരമെന്നെ
തടവിലാക്കിയ പുഞ്ചിരി
മധുരനൊമ്പരമൂറി നിൽക്കെ
കളി വിടർത്തുമാ പുഞ്ചിരി
കാല സാഗരവീചി പോലും
കണ്ണു വെച്ചൊരാ പുഞ്ചിരി
ഓർത്തു പോവുകയാണു ഞാൻ
ഓർത്തു പോവുകയാണു ഞാൻ
(കാറ്റു വന്നു...)

വിരഹരാത്രിയിലെന്റെ മാറിൽ
മിഴിയടച്ചു നീ ചാഞ്ഞതും
മൗന മുദ്രകളോടെ മടിയിൽ
പഴയ കുഞ്ഞായ് കിടന്നതും
ഇരവിലെന്റെ വിഭാതകല്പന
കവർന്നെടുത്തു നീ പോയതും
ഓർത്തു പോവുകയാണു ഞാൻ
ഓർത്തു പോവുകയാണു ഞാൻ
(കാറ്റു വന്നു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts