നിന്റെ തകർച്ചയിൽ
അമ്മതൻ സാന്ത്വനം
Ninte Thakarchayil (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 14:22:36.

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്റെ തളർച്ചയിൽ ഒന്നു ചേരാൻ
നിന്നെ താരാട്ടു പാടിയുറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ
(നിന്റെ തകർച്ചയിൽ..)

സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ
നിൻ വേദനയിൽ സഹനത്തീയിൽ
വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ
നിർമ്മലസ്നേഹ തെളിനീരു നൽകാൻ
ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ

തിരുകുടുംബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാം അമ്മ
ഇതാ ഇതാ നിന്റെ അമ്മ


പാപികൾക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റിൽ നീ പിടയുമ്പോൾ
സാന്ത്വനമേകാൻ നിൻ കണ്ണീരൊപ്പാൻ
നിന്നെയെന്നും മാറോടു ചേർക്കാൻ
ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്റെ തളർച്ചയിൽ ഒന്നു ചേരാൻ
നിന്നെ താരാട്ടു പാടിയുറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ
ഇതാ ഇതാ നിന്റെ അമ്മ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts