ഇടയനേ
ലോർഡ് ജീസസ്സ്
Idayane (Lord Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍നിക്സൻ ,ടീന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:25:36.

ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ
ഉടൻ അവൻ അരികിൽ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്റെ കാൽ വഴുതാൻ ഇടയാവുകില്ല
(ഇടയനെ വിളിച്ചു…)

പച്ചയാം പുൽമേട്ടിൽ നയിക്കാം
ജീവജലം നൽകി നിന്നെ ഉണർത്താം (2)
ഇരുളല വീഴും താഴ്വരയിൽ
വഴി തെളിച്ചെന്നും കൂടെ വരാം (2)
വഴി തെളിച്ചെന്നും കൂടെ വരാം
(ഇടയനെ വിളിച്ചു…)

എന്റെ തോളിൽ ഞാൻ നിന്നെ വഹിക്കാം
നൊമ്പരങ്ങൾ എന്നും ഞാൻ അകറ്റാം (2)
മുറിവുകളേറും മാനസത്തിൽ
അനുദിനം സ്നേഹം ഞാൻ നിറയ്ക്കാം (2)
അനുദിനം സ്നേഹം ഞാൻ നിറയ്ക്കാം
(ഇടയനെ വിളിച്ചു…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts