വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | പീറ്റർ ചേരാനല്ലൂര്‍ |
ഗാനരചന | ബേബി ജോണ്‍ കലയന്താണി |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 15 2012 12:15:43.
നിന്റെ സ്നേഹം എന്റെ പ്രാണനു ജീവനരുളും സാന്ത്വനം നിന്റെ ചുടുനിണം എന്റെ മനസ്സിനു കൃപകളൊഴുകും സാഗരം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ സ്നേഹം…) നിന്റെ രൂപം എന്റെ ഹൃത്തിനു കുളിരു പൊഴിയും ദർശനം (2) നിന്റെ കണ്ണുകൾ എന്റെ വീഥിയിൽ ശോഭയേകും ദീപകം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ സ്നേഹം…) നിന്റെ മുറിവുകൾ എന്റെ നോവിനു സൗഖ്യമേകും തേൻ കണം (2) നിന്റെ ശാന്തത എന്റെ നാവിനു അലിവു നിറയും ഗീതകം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ സ്നേഹം…) | |