ഉഷഃകാലം
ആശ്വാസഗീതങ്ങൾ വാല്യം 1
Ushakalam (Aaswaasa Geethangal Vol I )
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.

ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനോടടുത്തീടുകില്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനോടടുത്തീടുകില്‍

ഇതുപോലൊരു പ്രഭാതം നമു -
ക്കടുത്തീടുന്നു മനമേ
ഹാ! എന്താനന്ദം നമ്മള്‍ പ്രിയനാ
ശോഭ സൂര്യനായ് വരും നാള്‍
ഹാ എന്താനന്ദം നമ്മള്‍ പ്രിയനാ
ശോഭ സൂര്യനായ് വരും നാള്‍
നന്നായുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പതിനു
നല്ല സന്ദര്‍ഭാമാകുന്നു
ഓരോന്നോരോന്നായ് ധ്യാനിപ്പതിനു
നല്ല സന്ദര്‍ഭാമാകുന്നു

ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവര്‍
എത്രപേര്‍ ലോകം വിട്ടു പോയ്‌
എന്നാലോ നമുക്കൊരുനാള്‍ കൂടെ
പ്രിയനേ പാടി സ്തുതിക്കാം
എന്നാലോ നമുക്കൊരുനാള്‍ കൂടെ
പ്രിയനേ പാടി സ്തുതിക്കാം
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായ് തന്നെ പോകുന്നു
ലോകത്തില്‍ എനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാന്‍
ലോകത്തില്‍ എനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാന്‍

ഹാ! എന്‍ പ്രിയന്റെ പ്രേമത്തെയോര്‍ത്തി-
ട്ടാനന്ദം പരമാനന്ദം
ഹാ! എന്‍ പ്രിയനാ പുതു വാനഭൂ
ദാനം ചെയ്‍വതെന്താനന്ദം
ഹാ! എന്‍ പ്രിയനാ പുതു വാനഭൂ
ദാനം ചെയ്‍വതെന്താനന്ദം
മരുവില്‍ നിന്ന് പ്രിയന്‍മേല്‍ ചാരി
വരുന്നോരിവള്‍ ആരുപോല്‍
വനത്തില്‍ക്കൂടെ പോകുന്നേ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍
വനത്തില്‍ക്കൂടെ പോകുന്നേ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍

കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാന്‍ വരുന്നേ എന്റെ
സങ്കടമങ്ങു തീര്‍ക്കണേ
കൊതിയോടു ഞാന്‍ വരുന്നേ എന്റെ
സങ്കടമങ്ങു തീര്‍ക്കണേ
(ഉഷഃകാലം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts