എൻ പ്രിയൻ വലംകരത്തിൽ
ധ്യാന ഗീതങ്ങള്‍ Vol II
En Priyan Valankarathil (Dhyana Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംതോമസ് മാത്യു കരുനാഗപ്പള്ളി
ഗാനരചനതോമസ് മാത്യു കരുനാഗപ്പള്ളി
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.

എന്‍ പ്രിയന്‍ വലംകരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും
സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്

പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും
വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും
എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രിയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ

മുന്‍പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിന്‍പില്‍ വൈരി പിന്‍ഗമിച്ചാല്‍
ചെങ്കടലില്‍ക്കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
ചെങ്കടലില്‍ക്കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
(പതറുക)

എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
എന്നോട് കൂടെയും അഗ്നിയില്‍ ഇറങ്ങി
വെന്തിടാതെ പ്രിയന്‍ വിടുവിക്കും
എന്നോട് കൂടെയും അഗ്നിയില്‍ ഇറങ്ങി
വെന്തിടാതെ പ്രിയന്‍ വിടുവിക്കും
(പതറുക)

ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ഡാനിയേലേപോല്‍ വീഴ്ത്തപ്പെട്ടാല്‍
സിംഹത്തെ സൃഷ്‌ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തുകൊള്ളും
സിംഹത്തെ സൃഷ്‌ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തുകൊള്ളും
(പതറുക)

കേരീത് തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവ് നിന്നീടിലും
സരെഫാത്ത് ഒരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രിയന്‍ എന്നെയും പോറ്റിക്കൊള്ളും
സരെഫാത്ത് ഒരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രിയന്‍ എന്നെയും പോറ്റിക്കൊള്ളും
(പതറുക)

മണ്ണോടു മണ്ണായ് ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല
എന്നെ ഉയര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍
എന്നെ ഉയര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍
(പതറുക)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts