നിന്റെ ഹിതം
ധ്യാനഗീതങ്ങള്‍ വോ I
Ninte Hitham (Dhyana Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ വി സൈമൺ
ഗാനരചനകെ വി സൈമൺ
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.
നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ
എന്റെ ഹിതം പോലെയല്ലേ
എന്‍ പിതാവേ എന്‍ യഹോവേ
(നിന്റെ ഹിതം )

ഇമ്പമുള്ള ജീവിതവും
ഏറെ ധനം മാനങ്ങളും
തുമ്പമറ്റ സൌഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയന്‍
(നിന്റെ ഹിതം )

നേരു നിരപ്പാം വഴിയോ
നീണ്ട നടയോ കുറുതോ
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ
(നിന്റെ ഹിതം )

അന്ധകാരം ഭീതികളോ
അപ്പനെ പ്രകാശങ്ങളോ
എന്ത് നീ കല്പിച്ചീടുന്നോ
എല്ലാമെനിക്കാശീര്‍വാദം
(നിന്റെ ഹിതം )

ഏതു ഗുണമെന്നറിവാന്‍
ഇല്ല ജ്ഞാനം എന്നില്‍ നാഥാ
നീ തിരുനാമം നിമിത്തം
നീതിമാര്‍ഗത്തില്‍ തിരിച്ചു
(നിന്റെ ഹിതം )

അഗ്നിമേഘ തൂണുകളാല്‍
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകേ
(നിന്റെ ഹിതം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts