ഋതുചക്രമൂരിയ
ആകാശവാണി ലളിതഗാനങ്ങള്‍
Rithuchakramooriya (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:57:09.
ഋതു ചക്രമൂരിയ രഥമായി കാലം
അതിലാണ് ദേവി നിൻ യാനം
പ്രകൃതീ പൃകൃതീ പ്രപഞ്ച ധാത്രി
നിൻ തേരിൽ സഞ്ചാരി ഞാനും
ഋതു ചക്രമൂരിയ രഥമായി കാലം
അതിലാണ് ദേവി നിൻ യാനം

ദിശകൾ കറങ്ങുന്നുവോ അമ്മെ
ദിനരാത്ര മിടറുന്നുവോ
ഭ്രമണപഥങ്ങളിൽ നിന്നും
തേരിത് പതറുന്നുവോ
വീണു ചിതറുന്നുവോ
ഋതു ചക്രമൂരിയ രഥമായി കാലം
അതിലാണ് ദേവി നിൻ യാനം

പ്രണവം ഉറങ്ങുന്നുവോ അമ്മെ
പ്രളയമൊരുങ്ങുന്നുവോ
സൃഷ്ടി സ്ഥിതിലയ താളമകന്നൊരീ
ശൂന്യതയിൽ നമ്മൾ അലിയുന്നുവോ

ഋതു ചക്രമൂരിയ രഥമായി കാലം
അതിലാണ് ദേവി നിൻ യാനം
പ്രകൃതീ പൃകൃതീ പ്രപഞ്ച ധാത്രി
നിൻ തേരിൽ സഞ്ചാരി ഞാനും
ഋതു ചക്രമൂരിയ രഥമായി കാലം
അതിലാണ് ദേവി നിൻ യാനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts