ജെറുസലേം പ്രിയസുതൻ
ഗുഡ് ഷെപ്പേഡ്
Jerusalem Priyasuthan (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫദർ ചെറിയാൻ കുനിയന്തോടത്ത് ,ഫാദർ സാജൻ പാറക്കൽ ,ബേബി ജോണ്‍ കലയന്താണി ,പീറ്റർ കെ ജോസഫ് ,സാബു ആരക്കുഴ ,ബെന്നി തോമസ്‌ ,രാജേഷ് അത്തിക്കയം ,ജോസഫ് പൂങ്കാവ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:40:42.

ജെറുസലേം പ്രിയസുതൻ എഴുന്നള്ളിടുന്നു
സ്നേഹത്തിന്റെ ദൂതുമായി അവനണയുന്നു (2)
സക്കേവൂസായിടാം മരക്കൊമ്പിലേറാം
സിക്കമൂർ മരച്ചുവട്ടിൽ അവൻ കാത്തു നില്പ്പൂ
സക്കേവൂസായിടാം മരക്കൊമ്പിലേറാം
ഇന്നു നിൻ ഭവനത്തിലും അവൻ വിരുന്നെത്തും
(ജെറുസലേം…)

ലോകത്തിൻ ഇടയനവൻ നിൻ ചാരത്തു വന്നിടുമ്പോൾ
കൂട്ടത്തിൽ പോയി മറഞ്ഞു നിന്നീടല്ലേ
സ്നേഹം തുളുമ്പും മിഴികൾ നിന്നെ തിരഞ്ഞീടുമ്പോൾ
കാണാമറയത്തെങ്ങും നിന്നീടല്ലേ
സക്കേവൂസായിടൂ മരക്കൊമ്പിലേറിടൂ
സ്വയമൊന്നു താഴ്ന്നിടൂ തിരുമുൻപിൽ വന്നിടൂ
(ജെറുസലേം…)

ഈ മണ്ണിൽ നിന്റെ സ്വപ്നം ഓരോന്നായ് പൂവണിയുമ്പോൾ
നേട്ടങ്ങൾ സ്വന്തമാണെന്നോർത്തീടല്ലേ
ഞാനെന്ന ഭാവം നിന്നിൽ ആഴത്തിൽ വേരൂന്നുമ്പോൾ
ദൈവത്തിൻ വഴികൾ മറന്നു നടന്നീടല്ലേ
സക്കേവൂസായിടൂ മരക്കൊമ്പിലേറിടൂ
സ്വയമൊന്നു താഴ്ന്നിടൂ തിരുമുൻപിൽ വന്നിടൂ
(ജെറുസലേം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts