പാതയിൽ ഞാൻ
ഗുഡ് ഷെപ്പേഡ്
Paathayil Njaan (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫദർ ചെറിയാൻ കുനിയന്തോടത്ത് ,ഫാദർ സാജൻ പാറക്കൽ ,ബേബി ജോണ്‍ കലയന്താണി ,പീറ്റർ കെ ജോസഫ് ,സാബു ആരക്കുഴ ,ബെന്നി തോമസ്‌ ,രാജേഷ് അത്തിക്കയം ,ജോസഫ് പൂങ്കാവ്
ഗായകര്‍എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:04:40.

പാതയിൽ ഞാൻ പൊൻ വിളക്കായ് മിന്നി നിന്നിടാം
പാദതാരിൽ ദാസിയായ് ഞാൻ സേവ ചെയ്തിടാം (2)
ജീവിതം ഞാൻ യാഗപുഷ്പം പോലെ നൽകീടാം
പൂവിനുള്ളിൽ തൂമരന്ദം പോലെയായിടാം
(പാതയിൽ ഞാൻ…)

പ്രാണനാളം വേദിയിങ്കൽ ഞാൻ കൊളുത്തീടാം
പ്രീതി ചേർക്കും സ്തോത്രഗീതം പാടി വാഴ്ത്തീടാം (2)
എന്നും നീയെൻ ജീവനാണെന്നേറ്റു പാടീടാം
എൻ മനസ്സിൻ കോവിലിൽ ഞാൻ പൂജ ചെയ്തീടാം
(പാതയിൽ ഞാൻ…)

ദാനമെല്ലാം ഓർത്തു നിത്യം നന്ദിയോതീടാം
സൂനമെല്ലാം കോർത്തു മാല്യം കാഴ്ച നൽകീടാം (2)
എന്നിൽ അങ്ങേ ശാന്തിയെന്നും പൂത്തു നിന്നീടാം
എൻ മനസ്സിൻ ജാലകം തുറന്നു തന്നിടാം
(പാതയിൽ ഞാൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts