വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:41.
ഗുരുവായൂരമ്പല നട തുറന്നു തിരുമുൻപിൽ അഞ്ജലി കൂപ്പി നിന്നു (2) തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്‍റെ തിരുമുഖം കണ്ടെൻ മനം കുളിർത്തു (2) (ഗുരുവായൂരമ്പല) ഹരിനാമകീർത്തന സ്മൃതിമലരുകളാൽ വനമാല കോർത്തു നിൽക്കുമ്പോൾ (2) ഗോപവധുമണി എന്നു തോന്നി ഞാൻ ഗോപവാടത്തിലാണെന്നു തോന്നി (2) (ഗുരുവായൂരമ്പല) കരിമുകിൽ വർണ്ണന്‍റെ മായാഗോകുല ലീലകളോർത്തു നിൽക്കുമ്പോൾ (2) കണ്ണന്‍റെ രാധിക എന്നു തോന്നി ഞാൻ വൃന്ദാവനത്തിലാണെന്നു തോന്നി (2) (ഗുരുവായൂരമ്പല) | |