ബ്രാഹ്മ മുഹൂർത്തത്തിൽ ബ്രഹ്മവിപഞ്ചികയിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Braahma Muhoorthathil Brahmavipanchikayil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംലഭ്യമല്ല
ഗാനരചനതരം തിരിക്കാത്തത്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:24:30.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരു ഗുഹ ദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം
നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി...
(ബ്രാഹ്മമുഹൂര്‍ത്തത്തില്‍....)

ഹരികാംബോജി രാഗസരസ്സില്‍ നീ
അരയന്നക്കിളിയായീ
ഹരിണാക്ഷീ നിന്‍ ഹൃദയദലത്തില്‍ ഞാന്‍
ഹരിശ്രീ എഴുതിപ്പോയീ
പ്രേമത്തിന്‍ ഹരിശ്രീ എഴുതിപ്പോയീ
(ബ്രാഹ്മമുഹൂര്‍ത്തത്തില്‍....)

നിന്നംഗുലികള്‍ താലോലിച്ചൊരു തബുരുവായ് ഞാന്‍ മാറീ
നിന്നധരങ്ങളില്‍ നീയറിയാതൊരു നിഷാദമായ് ഞാന്‍ മാറീ
കൈശകി നിഷാദമായ് ഞാന്‍ മാറീ
നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി
(ബ്രാഹ്മമുഹൂര്‍ത്തത്തില്‍....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts