മന്ദാരസുമമോ
ആകാശവാണി ലളിതഗാനങ്ങള്‍
Mandaarasumamo (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഭാവന രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2016 07:50:04.
മന്ദാര സുമമോ മാകന്ദ സുമമോ
എന്തോ വന്നെന്‍റെ മനസ്സിൽ കൊണ്ടൂ
മല്ലീശരനോ മറ്റാരാണോ
വില്ലുകുലച്ചൊരു ശരമെയ്തു
(മന്ദാര സുമമോ)
വേദനിച്ചു മനം വേദനിച്ചു പക്ഷെ
വേടനെ ഞാൻ തിരിഞ്ഞു നോക്കി (2)
കൗമാരവനത്തിലെ കസ്തൂരി പിടമാൻ
കാമദേവനെ തിരിഞ്ഞു നോക്കി
ആ കാമദേവനെ തിരിഞ്ഞു നോക്കി
(മന്ദാര സുമമോ)
മയങ്ങുമ്പോൾ രാവിൽ മയങ്ങുമ്പോൾ
മണിക്കിനാവു വന്നലയടിച്ചു (2)
മണിക്കിനാവിന്‍റെ മധുമാസവാനിൽ
മാരന്‍റെ പൂമുഖം വന്നുദിച്ചു
പുതു മാരന്‍റെ പൂമുഖം വന്നുദിച്ചു
(മന്ദാര സുമമോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts