വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ജയിൻ വാഴക്കുളം |
ഗാനരചന | ബേബി ജോണ്‍ കലയന്താണി |
ഗായകര്‍ | കെസ്റ്റര്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:40.
കാൽവരിയും കാരിരുമ്പാണിയും മുൾക്കിരീടവും മരക്കുരിശും (2) എങ്ങനെ നീ സഹിച്ചു നാഥാ എങ്ങനെ നീ ക്ഷമിച്ചു (2) അതുപോലെയെല്ലാം ക്ഷമിക്കാൻ അങ്ങയെപ്പോലെ ക്ഷമിക്കാൻ എന്നെ നീ അനുഗ്രഹിക്കൂ നാഥാ എന്നെയും അനുഗ്രഹിക്കൂ നിൻ ചുടുനിണധാരയിലലിയാൻ (കാൽവരിയും ...) പീഢനവും ദുഃഖ ദുരിതങ്ങളും അവഹേളനങ്ങളും പരിഹാസവും (2) എങ്ങനെ നീ സഹിച്ചു നാഥാ എങ്ങനെ നീ ക്ഷമിച്ചു (2) അതുപോലെയെല്ലാം ക്ഷമിക്കാൻ അങ്ങയെപ്പോലെ ക്ഷമിക്കാൻ എന്നെ നീ അനുഗ്രഹിക്കൂ നാഥാ എന്നെയും അനുഗ്രഹിക്കൂ നിൻ ചുടുനിണധാരയിലലിയാൻ (കാൽവരിയും ...) കുരിശിന്റെ വഴിയും നിൻ ധനവും മനസ്സിന്റെ മുറിവും നൊമ്പരവും (2) എങ്ങനെ നീ സഹിച്ചു നാഥാ എങ്ങനെ നീ ക്ഷമിച്ചു (2) അതുപോലെയെല്ലാം ക്ഷമിക്കാൻ അങ്ങയെപ്പോലെ ക്ഷമിക്കാൻ എന്നെ നീ അനുഗ്രഹിക്കൂ നാഥാ എന്നെയും അനുഗ്രഹിക്കൂ നിൻ ചുടുനിണധാരയിലലിയാൻ (കാൽവരിയും ...) | |