അങ്ങകലെ
പൂങ്കെട്ട്
Angakale (Poonkettu)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:46:56.

അങ്ങകലെ മലമേലെ എന്റയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എന്റെ സ്വാമി
എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ മലങ്കാറ്റേറ്റുലയുകയായ്
കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാരുമില്ലേ ആരുമില്ലെൻ പൊന്നയ്യപ്പനേ

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ (2)

അങ്ങകലെ മലമേലെ എന്നയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

താങ്കിടതക്കം തട്ടി തട്ടി താക്കിടതക്കം തട്ടി തട്ടി
തഞ്ചീ നെഞ്ചുടുക്ക് കൊഞ്ചി തഞ്ചി കൊഞ്ചീ നെഞ്ചുടുക്ക്
ശരണം ശരണം എന്റെ സ്വാമി (2)
താങ്കിടതക്കം തട്ടി തട്ടി താക്കിടതക്കം തട്ടി തട്ടി
തഞ്ചീ നെഞ്ചുടുക്ക്
ദീപാരാധനയ്ക്ക് സോപാനത്തിലൊന്ന് തൊഴുതു മടങ്ങാൻ മോഹം
വാക്കിൻ പൂവിറുത്ത് പാട്ടിൻ കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം
ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ
ഹരിഹരസുതനേ ഗിരിവരനിലയാ ശരണം ശരണമപ്പാ
തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം
അയ്യനേ കാണാൻ തുണ വേണം

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ (2)

അങ്ങകലെ മലമേലെ എന്റയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

ചേങ്കില വട്ടം കൊട്ടി കൊട്ടി പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങി തുള്ളി തുള്ളി പാടാൻ ഉള്ളൊരുങ്ങി
ശരണം ശരണം എന്റെ സ്വാമി (2)
ചേങ്കില വട്ടം കൊട്ടി കൊട്ടി പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങീ
മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതിചേർന്നൊഴുകി മനം
ശ്രുതിയിൽ ചേർന്നു ലയിക്കേയുള്ളം തന്നെത്താനെ മറന്നു
ശരണം ശരണം ശരണം പാടി പദതാരിണ തേടാൻ
ഉലകം മുഴുവൻ പോറ്റിയുണർത്തും മഹിഷീമർദ്ദന ശരണം
പ്രണവം ചൊല്ലി പടിയൊന്നേറാൻ അടിയനു വരം തരണേ
പൊന്നയ്യപ്പാ അടിയനു പദ ശരണം

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ (2)

അങ്ങകലെ മലമേലെ എന്റയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എന്റെ സ്വാമി
എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ
കാടിൻ ഇരുൾമുടിയാകെ മലങ്കാറ്റേറ്റുലയുകയായ്
കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടാരുമില്ലേ ആരുമില്ലെൻ പൊന്നയ്യപ്പനേ

ശരണം ശരണം എന്റെ സ്വാമി (2)

അങ്ങകലെ മലമേലെ എന്നയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts