വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | മുട്ടാര്‍ ശശികുമാര്‍ |
ഗായകര്‍ | ഉഷാ രവി |
രാഗം | ചക്രവാകം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:39.
നീയെന്നെ മറന്നോ കണ്ണാ കാളിന്ദി മറന്നോ കാനനം മറന്നോ ഈ നദീതീരത്തെ സ്വപ്നങ്ങൾ മറന്നോ രാധയെ നീ മറന്നോ കൃഷ്ണാ രാധയെ നീ മറന്നോ (നീയെന്നെ മറന്നോ കണ്ണാ) യമുനാതീരത്തെ സുരഭില സ്വപ്നങ്ങൾ സിരകളിലൊഴുകുമീ യാമങ്ങളിൽ (യമുനാ) യദുകുകുലകാംബോജി മുരളിയിൽ പാടി നീ അരികിൽ വരാത്തതെന്തേ മുകിൽവർണ്ണാ കൃഷ്ണാ......... (നീയെന്നെ മറന്നോ കണ്ണാ) ഗോപാംഗനകൾ തൻ മാദക സംഗീത മേളങ്ങളൊഴുകുമീ യാമങ്ങളിൽ(ഗോപാംഗന) ഗോമേദകമണി നൂപുരം ചാർത്തിയെൻ മോഹമുണർത്തുകില്ലേ മുകിൽവർണ്ണാ കൃഷ്ണാ......... (നീയെന്നെ മറന്നോ കണ്ണാ) | |