അന്തിവാനിന്റെ മാറിൽ
ഗ്രാമീണഗാനങ്ങൾ വാല്യം I
Anthi Vaanintey Maaril (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.
അന്തിവാനിന്റെ മാറില്‍ വിരിഞ്ഞൊരു
ചെമ്പരത്തിപ്പൂ കൊഴിഞ്ഞു...
കൂരയില്‍ ജീവിതം നീറി നില്‍ക്കുമ്പോള്‍
കൂരിരുള്‍ കൂട്ടിനെത്തുന്നു...

(അന്തിവാനിന്റെ)

നെഞ്ചിലായിരം തങ്കക്കിനാവുകള്‍
പൊന്‍ചിലമ്പു കിലുക്കുമ്പോള്‍
പിന്നെയും നീളുന്ന വഴിയിലാരുടെ
കണ്ണുനീര്‍ത്തുള്ളി തിളങ്ങുന്നു?

(അന്തിവാനിന്റെ)

മേലേ തിളയ്ക്കുന്ന മാനം
അശ്വതിവേല തുള്ളുന്നൊരാവേശം
രാവിലായിരം മിന്നാമിനുങ്ങുകള്‍
കാവു തേടുമൊരുല്ലാസം...

(അന്തിവാനിന്റെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts