അനുതാപമോടെ
അൾത്താര
Anuthaapamode (Althaara)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.ജി.പീറ്റർ
ഗാനരചനലിജോ പേരാലുങ്കൽ
ഗായകര്‍സന്തോഷ്‌ കേശവ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:41:14.

അനുതാപമോടെ ഞാൻ തിരികെ വരുന്നു
പ്രിയതാതന്റെ സവിധേ മടങ്ങി വരുന്നു (2)
നിന്റെ മകനായ് തീരുവാൻ യോഗ്യനല്ലാ
ദാസനായെങ്കിലും സ്വീകരിക്കേണമേ (2)
ദൈവമേ ഞാനൊരു പാപി
നിന്റെ പ്രമാണങ്ങൾ ലംഘിച്ചവൻ (2)
നിന്റെ പാത വിട്ടോടിയകന്നവൻ
ഓ എന്റെ ദൈവമേ എന്റെ പിഴ
എന്റെ പിഴ എന്റെ വലിയ പിഴ
(അനുതാപമോടെ…)

പരദേശിയായ് ഞാൻ അലഞ്ഞ നേരം
പരം പൊരുളേ നിൻ കരവലയം (2)
ഞാനറിയാതെന്നെ പിൻതുടരുന്നത്
അറിയാൻ വൈകി ക്ഷമ യാചിക്കുന്നു (2)
ദൈവമേ ഞാനൊരു പാപി
നിന്റെ പ്രമാണങ്ങൾ ലംഘിച്ചവൻ
നിന്റെ പാത വിട്ടോടിയകന്നവൻ
ഓ എന്റെ ദൈവമേ എന്റെ പിഴ
എന്റെ പിഴ എന്റെ വലിയ പിഴ
(അനുതാപമോടെ…)

പിതൃഭവനേ ഞാൻ അണഞ്ഞ നേരം
നഷ്ടപ്പെട്ടതു ലഭിച്ചതു പോലെ (2)
വാരിപ്പുണർന്നു നീ ചുംബിച്ചപ്പോൾ
നിൻ സ്നേഹമുൻപിൽ ഞാൻ ശൂന്യനായ് തീർന്നു (2)
(അനുതാപമോടെ…)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts