ഒരു മാത്രം ഉള്ളം
അൾത്താര
Orumaathram Ullam (Althaara)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.ജി.പീറ്റർ
ഗാനരചനലിജോ പേരാലുങ്കൽ
ഗായകര്‍സിസിലി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:44:34.

ഒരു മാത്ര ഉള്ളൊന്നു തുറന്നിടുമ്പോൾ
ഒരു പാട് കദനങ്ങൾ അകന്നിടുന്നു
ഒരു നുള്ളു ആശ്വാസം കൊതിക്കുമെന്നുള്ളം
ഒരു ജന്മ സുകൃതം അനുഭവിപ്പൂ (ഒരു മാത്ര…)
ഞാനെത്ര കാലം പിരിഞ്ഞിരുന്നാലും
പ്രിയ താതനെന്നെ കൈവിടില്ല
ഞാനെത്ര ദൂരം ഓടിയെന്നാലും
പിൻതുടർന്നവനെന്റെ കൂടെ നിൽക്കും

ഒരു തിരി നിൻ മുൻപിൽ തെളിച്ചിടുമ്പോൾ
ആത്മീയ ജ്വാലയിൽ വിളങ്ങിടുന്നു (2)
ഒരു പൂ നിൻ സവിധേ കത്തിക്കുമ്പോൾ
മനം പുതുശോഭയിൽ തിളങ്ങിടുന്നു
ഞാനെത്ര കാലം പിരിഞ്ഞിരുന്നാലും
പ്രിയ താതനെന്നെ കൈവിടില്ല
ഞാനെത്ര ദൂരം ഓടിയെന്നാലും
പിൻതുടർന്നവനെന്റെ കൂടെ നിൽക്കും

ഒരു സ്തുതിഗീതം ഞാൻ പാടിടുമ്പോൾ
ഉള്ളിൽ ആനന്ദം നിറഞ്ഞിടുന്നു (2)
ഒരു നന്മ നിനക്കായ് ചെയ്തിടുമ്പോൾ
ദൈവസ്നേഹം നീയെനിക്കേകിടുന്നു
ഞാനെത്ര കാലം പിരിഞ്ഞിരുന്നാലും
പ്രിയ താതനെന്നെ കൈവിടില്ല
ഞാനെത്ര ദൂരം ഓടിയെന്നാലും
പിൻതുടർന്നവനെന്റെ കൂടെ നിൽക്കും
(ഒരു മാത്ര..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts