സ്നേഹിച്ചു തീരാത്തവർ
ഞാനെന്ന ഗാനം
Snehichu Theeraathavar (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:36.

ഒരിയ്ക്കല്‍കൂടി പ്രിയേ നമുക്കീ നദീതീരത്തിരിക്കാം
തെളിനീറ്റിലിണയായ് നീന്തുന്നൊരീ നീലമത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലേ
നിന്റെ നീള്‍മിഴിയിണ പോലെ
നിനക്കതറിയുമോ
നാളെ നാമിവിടെ വന്നിരിക്കേയിവറ്റയെ കാണുവാനാമോ
ജലരാശിയില്‍ അവ മെല്ലെ അലിഞ്ഞു മാഞ്ഞേ പോവാം
നാളെ നാമിവിടെ വന്നിരിക്കേയിവറ്റയെ കാണുവാനാമോ
ജലരാശിയില്‍ അവ മെല്ലെ അലിഞ്ഞു മാഞ്ഞേ പോവാം
ഈ ജീവജലധിയില്‍ അലിയാതലിഞ്ഞു തീര്‍ന്നിടുവോരല്ലേ നാമും
എങ്കിലും ജീവിപ്പോളം ചെകിളപൂവിന്‍ മൃദുസ്പന്ദനമേതോ പാട്ടിന്‍ ദൃശ്യമാം താളം പോലെ
എങ്കിലും ജീവിപ്പോളം ചെകിളപൂവിന്‍ മൃദുസ്പന്ദനമേതോ പാട്ടിന്‍ ദൃശ്യമാം താളം പോലെ
നിനക്കായ്‌ പാടാമതേ താളത്തില്‍
സ്നേഹത്തില്‍ നിന്നുയിര്‍കൊള്ളുമീ പാട്ടിലൂടെ നാം ജീവിക്കുന്നു
നിനക്കായ്‌ പാടാമതേ താളത്തില്‍
സ്നേഹത്തില്‍ നിന്നുയിര്‍കൊള്ളുമീ പാട്ടിലൂടെ നാം ജീവിക്കുന്നു
നിന്നെ ഞാനനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ.... നിന്‍ സ്നേഹത്താലേ
നിന്നെ ഞാനനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ .... നിന്‍ സ്നേഹത്താലേ
ഒരിയ്ക്കല്‍കൂടി പ്രിയേ നമുക്കീ നദീതീരത്തിരിക്കാം
തെളിനീറ്റിലിണയായ് നീന്തുന്നൊരീ നീലമത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലേ
നിന്റെ നീള്‍മിഴിയിണ പോലെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts