തിരഞ്ഞെത്തി
ജീസസ്സ് മൈ ജീസസ്സ്
Thiranjethi (Jesus My Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ.ജി.പീറ്റർ
ഗാനരചനഫാദർ ജയിംസ് കളപ്പുര ,ബ്രദർ ആനിൽ ,ബേബി ,ഷമീസ് ,ജോൺ അറക്കൽ ,ലിജോ ,സജി ,ജോൺസൺ
ഗായകര്‍എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2012 05:22:05.

തിരഞ്ഞെത്തി എന്നെ തിരുവോസ്തിയായ്
ഒരുമ തൻ ബലിയിൽ നീ കരുണാമയാ (2)
പാപിയെനിക്കായ് എന്നും തുടിക്കും നിൻ
പാവന ഹൃദയത്തിൽ എന്നഭയം (2)
കരപാദം കഴുകാനായ് ഞാൻ വളരേണം
പരതേ നിൻ സ്നേഹത്തിലുയരാൻ (2)
(തിരഞ്ഞെത്തി എന്നെ…)

നിരവധിയാമെൻ അപരാധങ്ങൾ
നിറമിഴിയോടെ ഞാൻ ഏറ്റു ചൊല്ലാം (2)
നിറയും കാസയും താലത്തിനൊപ്പം
എനിക്കായ് ഉയർത്തി നീ സർവേശ്വരാ (2)
കരപാദം കഴുകാനായ് ഞാൻ വളരേണം
പരതേ നിൻ സ്നേഹത്തിലുയരാൻ (2)
(തിരഞ്ഞെത്തി എന്നെ…)

കുഞ്ഞോസ്തിയിൽ നീ സ്നേഹനിലാവായ്
കരളിൽ വരുമ്പോളെൻ ദുഃഖം മോദമായ് (2)
നിറവാർന്നെന്നിൽ ചിരം നീ വസിക്കൂ
നിറവേറ്റാം ജീവിതം നിൻ ഹിതം പോൽ (2)
(തിരഞ്ഞെത്തി എന്നെ…)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts